വിദഗ്‌ധരായ 25 ൽ അധികം ഫാക്കൽറ്റികളാണ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നത്. തുടർന്ന് ടി വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള യന്ത്രങ്ങൾക്കും ഒരു വർഷത്തോളം ബാക്ക് സപ്പോർട്ടും അഗ്രോപാർക്കിൽനിന്ന് ലഭിക്കും. ഒരു വ്യവസായം ആരംഭിച്ച് ശൈശവ ദിശ പിന്നിടുന്നതുവരെ അഗ്രോപാർക്കിലെ വിദഗ്‌ധരുടെ കൈത്താങ്ങലുകൾ സംരംഭകനു ലഭിക്കും. കേരളത്തിലെ വിവിധ ഗവേഷണ വികസന സ്ഥാപനങ്ങളുമായി സഹകരിച്ചും വ്യവസായ പരിശീലനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. അഗ്രോപാർക്കിന്റെ സംരംഭകത്വ വികസന പരിപാടികളുടെ ഭാഗമായുള്ള സെമിനാറുകളും വർക്ക്ഷോപ്പുകളും എല്ലാ ജില്ലകളിലും സംഘടിപ്പിച്ചുവരുന്നു